ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വകൾച്ചർ കേരളയുടെ (ADAK) ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റർ, വാട്ടർപമ്പ്, എയറേറ്റർ മുതലായ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതിനായി സ്കിൽഡ് ലേബറിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് 25 ന് അഭിമുഖം നടത്തും. ഐ.ടി.ഐ ഇലക്ട്രിക്കൽ ട്രേഡിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പങ്കെടുക്കാം. പ്ലംബിങ് ജോലികളിലുള്ള പരിചയം അഭികാമ്യം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അഡാക്കിന്റെ വർക്കല ഓടയം ഹാച്ചറിയിൽ വച്ച് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9037764919, 9544858778.
