കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച് സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, 695001 എന്ന മേൽ വിലാസത്തിലോ, secretarykshb@gmail.com എന്ന ഇമെയിൽ വിലാസത്തിലോ മാർച്ച് 28 വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.