ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം നല്‍കാം

ടൗണ്‍ഷിപ്പിലേക്കുള്ള രണ്ടാംഘട്ട 2-എ, 2-ബി ഗുണഭോക്ത്യ പട്ടികയിലെ 81 പേര്‍ കളക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറി. ആദ്യ ദിവത്തില്‍ 2-എ പട്ടികയിലുള്‍പ്പെട്ട 48 ഗുണഭോക്താക്കളും 2- ബി പട്ടികയിലുള്‍പ്പെട്ട 33 ഗുണഭോക്താക്കളും സമ്മതപത്രം നല്‍കി. 69 പേര്‍ ടൗണ്‍ഷിപ്പില്‍ വീടിനായും 12 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മൂന്നു വരെ ടൗണ്‍ഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നല്‍കാം.