കേരളത്തിലെ ജലാശയങ്ങളിൽ 6,000 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്റെ ആദ്യഘട്ടമായി 400 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയാവും ന‌‌‌‌ടപ്പാക്കുക. 2016 മുതലുള്ള കണക്കനുസരിച്ച്‌ 1,516 മെഗാവാട്ട് സോളാർ വൈദ്യുതി ഇതുവരെ ഉൽപാദിപ്പിച്ചിട്ടുണ്ട്. അതിനു മുൻപുള്ള ഉൽപാദനം 16.5 മെഗാവാട്ട്‌ ആയിരുന്നു. ആറു വർഷം കൊണ്ട് പുരപ്പുറം സോളാർ പദ്ധതി വഴി 3,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.