മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് (ഐ.ഐ.ഡി) 10 ലക്ഷം രൂപ സംഭാവന നൽകി. മുഖ്യമന്ത്രിയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചെക്ക് കൈമാറി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടർ ഡോ. ജബ്ബാർ, ഫിനാൻസ് കൺട്രോളർ അജയകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാമദാസൻ പോറ്റി എന്നിവർ സന്നിഹിതരായിരുന്നു.
