കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഏപ്രിൽ 3ന് രാവിലെ 11 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും. പ്രസ്തുത സിറ്റിംഗിൽ പരിവാര ബണ്ട് സമുദായത്തെ ഒ.ബി.സി.യിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, കുരുക്കൾ/ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദുചെട്ടി, പപ്പടചെട്ടി സമുദായങ്ങളെ വീരശൈവരുടെ മറ്റ് ഉപവിഭാഗങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം, കേരളത്തിലെ ശൈവവെള്ളാള സമുദായത്തെ പൂർണ്ണമായും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ.വി ജോർജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.