കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിവരുന്ന ‘കളിമുറ്റം’ വേനലവധിക്കാല ക്ലാസുകളുടെ ഭാഗമായി ഏപ്രിൽ 9ന് രാവിലെ 11.30ന് ജോൺ ബ്രിട്ടാസ് എം.പി കുട്ടികളുമായി സംവദിക്കും. ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

കുട്ടികളിലെ സർഗാത്മകതയ്‌ക്കൊപ്പം വ്യക്തി വികാസവും ശാസ്ത്രബോധവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ‘മുഖാമുഖം’ പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിലെ പ്രശസ്ത വ്യക്തികൾ വരും ദിവസങ്ങളിൽ കുട്ടികളുമായി സംവദിക്കും.