ആധുനിക തൊഴിൽ മേഖലകളിലെ മാറി വരുന്ന നേതൃത്വരീതികളെ അടിസ്ഥാനപ്പെടുത്തി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ‘ലീഡർഷിപ് 4.0 എ.ഐ ആൻഡ് ഫ്യൂച്ചർ വർക്‌പ്ലേസ്‌’ വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ലീഡർഷിപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലൂന്നിയ ഭാവിയുടെ തൊഴിലിടങ്ങളിലേക്കായി പ്രായോഗികമായി തയ്യാറാകുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് പരിശീലനം. മെയ് 24 ന് തിരുവനന്തപുരം സി.എം.ഡിയിലാണ് പരിശീലനം. താൽപര്യമുള്ളവർ 20ന് മുൻപായി 8714259111, 0471-2320101 എന്നീ നമ്പറുകളിലോ www.cmd.kerala.gov.in വഴിയോ രജിസ്റ്റർ ചെയ്യണം.