മേയ് 31ന് നടത്തുന്ന എം.ബി.എ. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയുഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ II 2025) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകർക്ക് www.cee.kerala.gov.in ലൂടെ മേയ് 30 ഉച്ചയ്ക്ക് 2ന് മുമ്പ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 – 2525300, 2332120, 2338487.