കോട്ടയം: വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ തൊഴിൽമേള സ്‌പെക്ട്രം 2025 മേയ് 28,29 തീയതികളിൽ ഏറ്റുമാനൂർ ഗവ. ഐടിഐയിൽ നടക്കും. സർക്കാർ, സ്വകാര്യ ഐടിഐയിൽ പരിശീലനം നടത്തുന്ന ഒരു വർഷ ട്രെയിനികൾ, ദ്വിവത്സര കോഴ്‌സിലെ രണ്ടാംവർഷ ട്രയിനികൾക്കു പുറമെ ഐടിഐ വിജയിച്ചവർ, നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് നേടിയവർക്കും പങ്കെടുക്കാം.
പങ്കെടുക്കുന്നവർ കെ.കെ.ഇ.എമ്മിന്റെ ഡി.ഡബ്ല്യൂ.എം.എസ്.
പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് നമ്പർ കരസ്ഥമാക്കി, രജിസ്റ്റർ ചെയ്യാനുപയോഗിച്ച സ്മാർട്ട് ഫോൺ സഹിതം മേയ് 28ന് രാവിലെ 8.30 ന് മുൻപായി ഏറ്റുമാനൂർ ഗവ. ഐ ടി ഐ യിൽ എത്തണം. മേളയുടെ ഉദ്ഘാടനം 28ന് രാവിലെ 10 മണിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കും.