കോട്ടയം: ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടിജജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടി നടത്തുന്ന ഒരു വർഷത്തെ സൗജന്യ കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം 1000 രൂപ സ്‌റ്റൈപ്പന്റോടുകൂടി എൻ.ഐ.ഇ.എൽ.ഐ.ടി. ഒ ലെവൽ കോഴ്‌സിലാണ് പരിശീലനം.
കെൽട്രോണിന്റെ പാലക്കാടുള്ള നോളജ് സെന്ററിൽ ആണ് കോഴ്സ് നടത്തുന്നത്.
30 വയസ്സിൽ താഴെ പ്രായമുള്ള മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ്ടൂ പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0491 -2504599, 8590605273.