തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിവിധ വകുപ്പുകളിലെ ഗസ്റ്റ് ലക്ചറർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം പുനഃക്രമീകരിച്ചു. സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) വകുപ്പുകളിലേക്ക് 18 ന് നടത്താനിരുന്ന അഭിമുഖം 23 ന് രാവിലെ 10 ലേക്ക് മാറ്റി. കെമിക്കൽ എൻജിനീയറിങ്, ആർക്കിടെക്ചർ വകുപ്പുകളിലേക്ക് 19 ന് നടത്താനിരുന്ന അഭിമുഖം 24 ന് രാവിലെ 10 ലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
