കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം.ബി.എ പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 4, 5 തീയതികളിൽ നടത്തുന്നു. കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് അൻപതു ശതമാനം മാർക്കോടുകൂടിയ ബിരുദവും KMAT/CMAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. അഡ്മിഷനുള്ള ഗ്രൂപ്പ് ഡിസ്ക്കഷനും ഇന്റർവ്യൂവും ആഗസ്റ്റ് 4, 5 തീയതികളിൽ രാവിലെ 10.30ന് കിറ്റ്സ് തിരുവനന്തപുരം ക്യാമ്പസ്സിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org , ഫോൺ: 9645176828, 9446529467.