കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ആഗസ്റ്റ് 7 ന് രാവിലെ 11 ന് എറണാകുളം മറൈൻ ഡ്രൈവിലുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. പ്രസ്തുത സിറ്റിംഗിൽ ശാലിയ, പട്ടാര്യ എന്നീ ജാതിപേരുകളിലെ അപാകത സംബന്ധിച്ച് കേരള പത്മശാലിയ സംഘം സമർപ്പിച്ച ഹർജി, മൺപാത്ര നിർമ്മാണ വിഭാഗത്തിൽപ്പെടുന്ന കുലാല, കുലാലനായർ എന്നീ വിഭാഗങ്ങളും കുശവൻ വിഭാഗവും ഒന്നാണോ എന്നത് സംബന്ധിച്ച് സർക്കാർ ആവശ്യപ്പെട്ട ഉപദേശം നൽകുന്നത് സംബന്ധിച്ച വിഷയം, സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും, നിലവിൽ എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ സമുദായങ്ങളെ കൂടി എസ്.ഇ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർ സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിംഗിൽ പങ്കെടുക്കും.