2025 -ലെ ഐ.ടി.ഐ. അഡ്മിഷനോടനുബന്ധിച്ച് വാമനപുരം ഗവ. ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ഒരൊഴിവും വനിതാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഏതാനും ഒഴുവുകളിലേക്കും നേരിട്ട് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ആഗസ്റ്റ് 11ന് വൈകിട്ട് 5ന് മുമ്പ് ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472-2967700.