2025-26 അധ്യയന വർഷത്തിൽ നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിലെ മൂന്നു വർഷ ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 ന് രാവിലെ 9 മണി മുതൽ നടക്കും.  പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം കാൻഡിഡേറ്റ് ലോഗിൻ വഴി അപേക്ഷ സമർപ്പിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവുമായി കോളേജിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്: 9446908466. വെബ്സൈറ്റ്: www.polyadmission.org.