സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ നഴ്‌സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാലാമത്തെ അലോട്ട്‌മെന്റിൽ, അലോട്ട്‌മെന്റ് ലഭിച്ചവർ മെമ്മോയും അസൽ സർട്ടിഫിക്കറ്റും സഹിതം സെപ്റ്റംബർ 8 ഉച്ചയ്ക്ക് 2ന് മുൻപ് പ്രവേശനം നേടണം. പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടമാകും. ടോക്കൺ ഫീസ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലോ ഓൺലൈനായോ സെപ്റ്റംബർ 2 വരെ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
