2025-26 അധ്യയനവർഷത്തിൽ ഒന്നാം വർഷ ബിടെക് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്റെ അവസാന തീയതി സെപ്റ്റംബർ 15 തീയതി വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ, കേരളസർക്കാർ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ മൂന്നാർ എൻജിനീയറിംഗ് കോളേജിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ടോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ എട്ടാം തീയതി സ്‌പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം. കീം എഴുതാത്തവർക്കും അപേക്ഷിക്കാം. ഫോൺ: 9447570122, 9061578465, വെബ്‌സൈറ്റ് cemunnar.ac.in .
