സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ കോളജ് , സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രോജക്ട്  അവതരണ മത്സരം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നിവ സംഘടിപ്പിക്കുന്നു. ‘ധരണി -2025: ജൈവവൈവിധ്യ-കാലാവസ്ഥാ വിജ്ഞാന പ്രതിബദ്ധതയോടെ യുവകേരളം’ എന്നതാണ് മുഖ്യപ്രമേയം. അപേക്ഷ സെപ്റ്റംബര്‍ 23 വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. വെബ്‌സൈറ്റ്: https://keralabiodiversity.org/ , ഫോണ്‍: 8907446149, 8075480912.