എട്ടാമത് രാഷ്ട്രീയ പോഷന്‍ മാസാചരണത്തോട് അനുബന്ധിച്ച് നാഷണല്‍ നൂട്രീഷന്‍ മിഷന്‍ (പോഷയന്‍ അഭിയാന്‍- കേരളം) നടപ്പിലാക്കുന്ന പോഷന്‍ മാ 2025 പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഒക്ടോബര്‍ 16 വരെ ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ നേത്യത്വത്തില്‍ ജില്ലയിലെ 13 ഐസിഡിഎസുകളിലും 1561 അങ്കണവാടികളിലുമായി പരിപാടി നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ അങ്കണവാടികളിലും 17ന് നൂട്രിഷന്‍ എക്സിബിഷന്‍ സംഘടിപ്പിച്ചു. അമിതവണ്ണത്തെ നേരിടാം:- പഞ്ചസാരയുടെയും എണ്ണയുടെയും ഉപഭോഗം കുറച്ചുകൊണ്ട്, പുരുഷന്‍മാന്‍ ന്യൂട്രിഷന്‍ ശിശു പരിപാലനത്തിനും പരിചരണത്തിനും തുല്യ പങ്കാളികളാവുക, ഒരു മരം അമ്മയ്ക്കായി എന്നിവയാണ് ഇത്തവണത്തെ പോഷന്‍ മാസചരണത്തിന്റെ പ്രമേയം.