വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി വനം – വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കൊമ്മാടി ഓഫീസില്‍ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.

പ്രകൃതിയേയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളറിംഗ്, ഉപന്യാസ രചന, ക്വിസ്സ്, പ്രസംഗം എന്നിവയാണ് മത്സരങ്ങള്‍.

താൽപര്യമുള്ള വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകൻ്റെ സാക്ഷ്യപത്രം സഹിതം വനം വകുപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍: 0477-2246034.