മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് വിതരണം ചെയ്‌തു. മാനന്തവാടി നഗരസഭ ഹാളിൽ നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. മാനന്തവാടി നഗരസഭ അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ് ഗ്യാരണ്ടീ സ്കീം (എ.യു.ഇ.ജി.എസ് )
വെബ് അധിഷ്ഠിത മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ്‌വെയർ പ്രകാരം തയ്യാറാക്കിയ തൊഴിലാളികൾക്കുള്ള തൊഴിൽ കാർഡുകളാണ് വിതരണം ചെയ്തത്. മാനന്തവാടിയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച് 2500 ഓളം തൊഴിൽ കാർഡുകൾ വിതരണം ചെയ്യും.
വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖാ രാജീവൻ അധ്യക്ഷയായിരുന്നു. നഗരസഭ അസൂത്രണ സമിതി ഉപാധ്യക്ഷൻ പി.വി ജോർജ്, കൗൺസിലർമാരായ വി.യു ജോയി, അശോകൻ കൊയിലേരി, എം നാരായണൻ, റ്റിജി ജോൺസൺ, സ്മിത, ലൈല സജി, ഷീജ മോബി, നഗരസഭ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ ഷെൽജിൻ ദാസ്, ഓവർസിയർ അഞ്ചു, അക്കൗണ്ടന്റ് സായൂജ് എന്നിവർ പങ്കെടുത്തു.
