മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ക്യാമ്പസിലെ റോഡുകളും മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഴശ്ശി കുടീരം വരെ റോഡ് നവീകരിക്കുന്നതിനും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഒ ആർ കേളു അറിയിച്ചു.
നിലവിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡ് തകർച്ചയിലാണ്. ആധുനിക രീതിയിൽ ബിഎം & ബിസി നിലവാരത്തിലായിരിക്കും റോഡ് നവീകരിക്കുക. മെഡിക്കൽ കോളജ് കവാടം മുതൽ മോർച്ചറി വരെ ഉള്ള റോഡും തകർന്ന നിലയിലാണ്. നിരവധി രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന ആശുപത്രിക്കുള്ളിലൂടെ ഉള്ള റോഡിന്റെ തകർച്ച കാരണം വീൽച്ചെയർ, സ്ട്രച്ചർ മുതലായവ റോഡിലൂടെ കൊണ്ട് പോകാൻ വലിയ പ്രയാസം നേരിടുകയാണ്.ഈ പ്രവൃത്തിയോടൊപ്പം തന്നെ ആവശ്യമുള്ള സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു മരാമത്ത് വകുപ്പ് കെട്ടിട്ട വിഭാഗം ആണ് പ്രവൃത്തി നടപ്പാക്കുക. പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് എത്രയും പെട്ടന്ന് പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
