മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ കുടിശ്ശിക നിവാരണ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ വാഹന പ്രചാരണ യാത്ര മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് പരിസരത്ത് ഹംസ എരിക്കുന്നന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.സി. ലൈല സ്വാഗതം പറഞ്ഞു. ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍.വി. ഷൈജീഷ് അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗങ്ങളായ എന്‍. അറുമുഖന്‍ (സി.ഐ.ടി.യു), കെ. ബാലന്‍ (ഐ.എന്‍.ടി.യു.സി), എം.വി. കോയ(എസ്.ടി.യു), കുഞ്ഞിമുഹമ്മദ് കുഞ്ഞിപ്പ(ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍), സി.എച്ച്. മുഹമ്മദ് അഷ്റഫ് (ലോറി ഓണേഴ്സ് വെല്‍ഫയര്‍ ഫെഡറേഷന്‍), അബ്ദു റസാക്ക്(ലോറി ഡ്രൈവേഴ്സ് ഫെഡറേഷന്‍), മുഹമ്മദ് ഇസ്ഹാഖ്(യു.ടി.യു.സി) എന്നിവര്‍ ആശംസ അറിയിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും മോട്ടോര്‍ തൊഴിലാളികളും ചടങ്ങില്‍ പങ്കെടുത്തു.
