കേരളത്തിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിനും ഗ്രാമീണ റോഡുകളുടെ വികസനത്തിനും സർക്കാർ പ്രത്യേക ശ്രദ്ധയാണ് കഴിഞ്ഞ ഒൻപത് വർഷമായി നൽകിക്കൊണ്ടിരിക്കുന്നതെന്നും വികസനത്തിന്റെ പുതിയ കാലഘട്ടമാണിന്ന് കാണുന്നതെന്നും ജി. സ്റ്റീഫൻ എം.എൽ.എ പറഞ്ഞു.
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുന്നുനട- ആലംകോട് റോഡ് നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 35,17,480 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കുന്നുനട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ശേഖരൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.ഒസ്സൻകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.
