സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട്  ഉദ്യോഗാർഥികള്‍ക്കായി രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു . നാളിതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത അധ്യാപക /അനധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 14 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി  ഇതിൽ പങ്കെടുക്കാം. ജനന തീയതി, മേല്‍വിലാസം ,  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകൾ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, യു.ഡി.ഐ.ഡി കാര്‍ഡ്  എന്നിവ സഹിതം  എത്തണം. ഫോണ്‍ : 0477 – 2230622.