നോര്‍ക്ക റൂട്ട്‌സ് ഡല്‍ഹി മലയാളി കൂട്ടായ്മയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നോര്‍ക്ക ഐഡി കാര്‍ഡ്/ നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് പുഷ്പവിഹാര്‍ സൂത്തൂര്‍ ഭവനില്‍ സെപ്റ്റംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ നടത്തുമെന്ന് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്‍ അറിയിച്ചു. അംഗത്വ കാര്‍ഡ് എടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള അംഗീകൃത ഐഡി കാര്‍ഡ് , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ അവസരം. നോര്‍ക്ക ഐഡി കാര്‍ഡിന് 408 രൂപയും നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് കുടുംബത്തിന് 13411 രൂപയും വ്യക്തിയ്ക്ക് 8101 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-23360350 എന്ന നമ്പരില്‍ ബന്ധപ്പെടാം.
