ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മാന്തുക ഗവ യു പി എസിലെ കുട്ടികളും അധ്യാപകരും പത്തനംതിട്ട മില്‍മ ഡെയറി സന്ദര്‍ശിച്ചു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു . ഡെയറിയില്‍ ഉല്പാദിപ്പിക്കുന്ന പാല്‍, തൈര്, ജാക്ക് ഫ്രൂട്ട് പേട, സംഭാരം തുടങ്ങിയവയുടെ ഉല്പാദനം നേരിട്ടു കാണുവാനും ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുവാനും സന്ദര്‍ശനത്തിലൂടെ കുട്ടികള്‍ക്ക് കഴിഞ്ഞു. സ്വാദിഷ്ടമായ വിഭവങ്ങള്‍, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ സന്ദര്‍ശനത്തിന്റെ മാറ്റ് കൂട്ടി. പ്രഥമാധ്യാപകനായ സുദര്‍ശനന്‍ പിള്ളയോടൊപ്പം അധ്യാപകരായ ബിജു, ഗീത ദേവി, ജയലക്ഷ്മി, രാജി മോള്‍, കലാഭാസ്‌കര്‍ നീതു, രാജന്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
