വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ അധീനതയിൽ ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന ഇൻഫർമേഷൻ ഹബ് ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ സെപ്റ്റംബർ 30ന് വൈകിട്ട് 5:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സമൂഹ മാധ്യമ വിഭാഗങ്ങളാണ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തന സജ്ജമാവുന്നത്. ഐ & പി ആർ ഡി സ്പെഷ്യൽ സെക്രട്ടറി ഡോ. എസ്. കാർത്തികേയൻ, വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
