അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ 2019 -20 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നവീന പദ്ധതികളായി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് നൈപുണ്യ വികസന കേന്ദ്രം, കര്‍ഷകര്‍ക്ക് പരിശീലന കേന്ദ്രം , വനിതകള്‍ക്കായി വിപണന കേന്ദ്രം, കെല്‍ട്രോണിന്റെ സഹകരണത്തോടെ ഐ.ടി.പരിശീലന കേന്ദ്രം, ദുരന്തനിവാരണത്തിനായി പ്രത്യേക കര്‍മ്മ സേന എന്നിവ ഏറ്റെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരന്‍ നീലാംബരന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ആരോഗ്യ-ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയ മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം ആര്‍.ദിനേശന്‍ ബ്ലോക്കിന്റെ വികസന കാഴ്ചപ്പാട് വിശദീകരിച്ചു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍.സുലേഖ, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള മോഹന്‍, ബി.ഡി.ഒ എം.എസ് വിജയന്‍ ,വനിതാ ക്ഷേമ ഓഫീസര്‍ ഷാജു ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
