പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഇതുവരെ അവസരം വിനിയോഗിക്കാത്തവര്‍ക്ക് മാത്രമേ പുതുക്കുവാന്‍ കഴിയൂ. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വില്‍പന നടത്തിയതിന്റെ രേഖ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0468 2222709.
