ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിസ്മൃതി ചിത്രപ്രദർശനം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ആലപ്പുഴ ലളിതകല ആക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന സംഘടിപ്പിക്കുന്ന പ്രദർശനത്തിൻ്റെ ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിക്കും. എഡിഎം ആശാ സി എബ്രഹാം മുഖ്യാതിഥിയാകുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയാകും.

പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ആർ വിനിത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, ആലപ്പുഴ പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ റോയി കൊട്ടാരച്ചിറ, ഗാന്ധി സ്മൃതി മണ്ഡപ സമിതി അംഗം രാജു പള്ളിപ്പറമ്പിൽ, അസിസ്റ്റന്റ് എഡിറ്റർ ടി എ യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ എന്നിവർ പങ്കെടുക്കും.