കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പറമ്പിൽ മിനി സ്റ്റേഡിയം-ഇരയച്ചൻകണ്ടി റോഡ് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 8 ലക്ഷം രൂപ ചെലവിട്ടാണ് റോഡിൻ്റെ നവീകരണം പൂർത്തിയാക്കിയത്.
ചടങ്ങിൽ വാർഡ് മെമ്പർ രാമൻ ഈനഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജയപ്രകാശൻ, ഗ്രാമപഞ്ചായത്തംഗം പി സുധീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
