പെരളശ്ശേരി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദത്തിന് കീഴില്‍ മൂന്നുപെരിയ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഹെൽത്ത് ഗ്രാന്റിൽ ഉപയോഗപ്പെടുത്തി 55 ലക്ഷം രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ക്ലീനിങ് റൂം, വെയിറ്റിംഗ് ഏരിയ, ഐ.യു.സി.ഡി, ഓഫീസ് റൂം, സ്റ്റോർ റൂം, ലേഡീസ് ആന്റ് ജെന്റ്സ് ടോയ്ലറ്റ്സ് എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.പെരളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പൊതുവച്ചേരി, കോട്ടം, മക്രേരി, മൂന്ന് പെരിയ എന്നീ നാലു സബ് സെന്റെറുകളാണുള്ളത്.ഇതിൽ കാലപഴക്കമുള്ള കെട്ടിടത്തിലായിരുന്നു മൂന്നുപെരിയ ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം കേവലം കെട്ടിടങ്ങളല്ല, ജനങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളാണെന്ന് വി.ശിവദാസന്‍ എം പി പറഞ്ഞു. കേരളത്തിലെ ജനകീയ ആരോഗ്യമേഖല വികസിതമായത് വിവിധ സര്‍ക്കാരുകളുടെ ഇടപെടലുകള്‍ എന്നതുപോലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വലിയ സമരങ്ങളുടെ കൂടെ തുടര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ അധ്യക്ഷയായി. പഞ്ചായത്ത് എ ഇ കെ. ദിലീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
