തൃശൂർ സർക്കാർ എഞ്ചിനിയറിംഗ് കോളേജിനു കീഴിലെ റിസർച്ച് സെല്ലിൽ ഓഫീസ് ക്ലാർക്ക് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ബി.കോം, ടാലി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8ന് രാവിലെ 10ന് റിസർച്ച് സെല്ലിൽ യോഗ്യത, പരിചയം, വയസ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം ഹാജരാകണം.
