കണ്ണൂർ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് തസ്തികയിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി /തത്തുല്യം, കെ ജി ടി ഇ മലയാളം ടൈപ്പ് റൈറ്റിംഗ് ലോവര്‍ ഗ്രേഡ്, കെ ജി ടി ഇ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് /തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 41 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 25നകം പേര് രജിസ്റ്റര്‍ ചെയ്യണം.
