* ദുരന്തങ്ങൾക്കും അത്യാഹിതങ്ങൾക്കുമിടയിൽ മാനസികാരോഗ്യം കൈവരിക്കാം

‘ദുരന്തങ്ങൾക്കും അത്യാഹിതങ്ങൾക്കു മിടയിൽ മാനസികാരോഗ്യം കൈവരിക്കാം’ എന്ന സന്ദേശമുയർത്തി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം,ജില്ലാ മാനസികാരോഗ്യ പരിപാടി,വൊസാർട് എൻജിഒ എന്നിവയുടെ സംയുക്കാഭിമുഖ്യത്തിലായിരുന്നു പരിപാടി. കട്ടപ്പന സി എസ് ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി അധ്യക്ഷത വഹിച്ചു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ മുഖ്യാപഭാഷണം നടത്തി. വൊസാർട് എൻജി ഒ ഡയറക്ടർ ഡോ. ജോസ് ആൻ്റണി ദിനാചരണ സന്ദേശം നൽകി. ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്യാട്രിസ്റ്റ് ഡോ. ബബിൻ ജെ തുറയ്ക്കൽ വിഷയാവതരണം നടത്തി. മാനസികാരോഗ്യ ദിനാചരണ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ ഡോ. സതീഷ് കെ.എൻ ൻ്റെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സണ് നൽകി പ്രകാശനം ചെയ്തു. മാനസികാരോഗ്യ ദിനം തീം വൊസാർട് എൻ ജി ഒ ഡയറക്ടർ ഡോ. ജോസ് ആൻ്റണി കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവിക്ക് നൽകി പ്രകാശനം ചെയ്തു.

മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹാരങ്ങൾ, ലക്ഷണങ്ങൾ എന്നിവയെ സംബന്ധിച്ച് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. മെറിൻ പൗലോസ് ക്ലാസുകൾ നയിച്ചു. കട്ടപ്പന ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ് ചടങ്ങിൽ ശ്രദ്ധേയമായി.