വികസന സദസ്സിന് മുന്നോടിയായി ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ‘കരുതൽ’ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു.
ഭിന്നശേഷി കുട്ടികളുടെ വിവിധ കലാ പരിപാടികളും ചിത്രരചന മത്സരവും കലാമേളയിൽ അരങ്ങേറി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ സി എച്ച് പ്രദീപ്കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.വി സജീവൻ, സ്ഥിരം സമിതി അംഗം കെ അനിത, പഞ്ചായത്തംഗങ്ങളായ ടി പ്രീത, പി.ഐ ബേബി, ഐസിഡിഎസ് സൂപ്പർവൈസർ എലീന വർക്കി എന്നിവർ സംസാരിച്ചു.