മേക്കാഡം ടാറിങ് ചെയ്‌ത് അഭിവൃദ്ധിപ്പെടുത്തിയ കല്യാശ്ശേരി- മാട്ടൂൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരിണാവ് മടക്കര മാട്ടൂൽ റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈൻ മുഖേന നിർവഹിച്ചു.

കച്ചേരിത്തറക്ക് വെച്ച് നടന്ന ചടങ്ങിൽ എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാഛാദനം നിർവ്വഹിക്കുകയും ചെയ്തു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ഷാജിർ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ. പ്രവീൺ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഇരിണാവ് മുതൽ മാട്ടൂൽ വരെയുള്ള റോഡ് 3 ഘട്ടങ്ങളിലായിട്ടാണ് പ്രവൃത്തി പൂർത്തികരിച്ചത്. 4.259 കി.മീ. നീളത്തിലും 5.50 മീറ്റർ വീതിയിലും ആണ് മെക്കാഡം ചെയത് അഭിവൃദ്ധിപ്പെടുത്തുന്നതിന്. സംസ്ഥാന സർക്കാർ 3.29 കോടി രൂപയാണ് അനുവദിച്ചത്. ആവശ്യമായസ്ഥലത്ത് കലുങ്ക് നിർമ്മിച്ചും താഴ്ന്ന പ്രതലങ്ങളിൽ റോഡ് ഉയർത്തിയും മെക്കാഡം ടാറിങ്ങ് ചെയ്‌ത്‌ ആവശ്യമായ റോഡ് ‌സുരക്ഷാ അടയാളങ്ങൾ ഏർപ്പെടുത്തിയും കൾവർട്ട്, കവറിംഗ് സ്ലാബ് എന്നിവ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തികരിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത, ഗ്രാമ പഞ്ചായത്ത് അംഗം സിജു കെ., മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗോവിന്ദൻ, ടി. ചന്ദ്രൻ, സംഘാടക സമിതി ചെയർമാൻ പി. കണ്ണൻ, കൺവീനർ എം. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.