ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറിയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ജി.ഡി മാസ്റ്ററുടെ പേരില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും പയ്യന്നൂര്‍ വേമ്പു സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയവും ചേര്‍ന്ന് ജില്ലയിലെ മികച്ച വയോജന വേദിക്കായി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം പിണറായി വെസ്റ്റ് സി. മാധവന്‍ സ്മാരക ഗ്രന്ഥാലയത്തിന്. വയോജന രംഗത്ത് ഗ്രന്ഥാലയം നടത്തുന്ന പ്രശംസനീയവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. പതിനായിരം രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും മൊമന്റോയുമാണ് പുരസ്‌കാരം. ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ച് മണിക്ക് വേമ്പുസ്മാരക വായനശാലയില്‍ നടക്കുന്ന പരിപാടിയില്‍ എം. രാജഗോപാലന്‍ എം.എല്‍.എ. പുരസ്‌ക്കാരം സമ്മാനിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ വിജയന്‍, ജി.ഡി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും