31 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച താടനാറ അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നകുട്ടന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 21,00,000 രൂപയും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 10,00,000 രൂപയും ഉള്‍പ്പെടുത്തിയാണ് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചിട്ടുള്ളത്. 57 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനി കറുപ്പേഷ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി കൃഷ്ണന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം നിസ്സാര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാ പഴനിമല, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി ഉണ്ണികൃഷ്ണന്‍, മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.