കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭരണാസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് കൂട്ടിലങ്ങാടി പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. പടിഞ്ഞാറ്റുമുറി റിവേറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മാജിദ് ആലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ഷബീബ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ നേതൃത്വത്തിലും സര്‍ക്കാര്‍ സഹായത്തോടെയും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും സര്‍ക്കാറിന്റെ വിഡിയോ പ്രദര്‍ശനവും നടത്തി. ഹരിത കര്‍മ സേന, ആശാ പ്രവര്‍ത്തകര്‍, പരിരക്ഷാ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ചു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. സൈഫുദ്ധീന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ബുഷ്റാബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ജലാലുദ്ധീന്‍, പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ. ഹുസൈന്‍, പി.പി. സുഹറാബി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി. ഉസ്മാന്‍ സംസാരിച്ചു. റിട്ടയേര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സദാനന്ദന്‍ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ടിങ് നടത്തി. പഞ്ചായത്ത് സെക്രട്ടറി കെ. സിതാര സ്വാഗതവും ഹെഡ് ക്ലര്‍ക്ക് പി.പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു.