ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സദസ്സ് പ്രസിഡന്റ് കെ.ടി അഫ്സല്‍ ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യനിര്‍മാര്‍ജനം, ലൈഫ് മിഷന്‍, മാലിന്യമുക്ത നവകേരളം, പാലിയേറ്റിവ് കെയര്‍ തുടങ്ങിയ മേഖലകളില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് വിശദീകരിച്ചു. ഗ്രാമീണ റോഡുകളുടെ നവീകരണം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ആലിപ്പറമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് ഹമീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ-വി്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി ഹംസക്കുട്ടി, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരിജ ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാലസുബ്രഹ്‌മണ്യന്‍, പി.പി രാജേഷ്, അമ്പിളി, സരോജ ദേവി, പി.ടി മുബാറക് അലി, പി. വസന്ത, ടി.കെ നവാസ്, ടി.കെ സജിത, കെ.ടി സജിത, ലീന ശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു
