കോട്ടയം മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ഉദ്ഘാടനം ചെയ്തു. ഇടമറ്റം സെൻ്റ്. മൈക്കിൾസ് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സാജൻ തൊടുകയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തം​ഗം രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വികസന സദസ് റിസോഴ്സ് പേഴ്സൺ ഷീൻ ബി. നെറ്റോയും പഞ്ചായത്ത് നേട്ടങ്ങൾ ​ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ആർ. സീനയും അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ്, ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്തം​ഗം ജോസ് ചെമ്പകശ്ശേരിൽ, ​ഗ്രാമപഞ്ചായത്തം​ഗങ്ങളായ റ്റി. ബി. ബിജു, ഇന്ദു പ്രകാശ്,പി. വി. വിഷ്ണു, ബിജു ജേക്കബ്ബ്, ജോയി കുഴിപ്പാല, ശ്രീലത ഹരിദാസ്, അഡ്വ. ജോസ് ടോം, കില റിസോഴ്സ് പേഴ്സൺ റ്റോമി മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനോയി നരിതൂക്കിൽ, ജിനു വാട്ടപ്പളളിൽ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ നമ്പൂതിരി, സാംസ്കരിക ​ഗ്രസ്ഥശാലാ പ്രവർത്തകൻ പി. വി. തങ്കപ്പണിക്കർ എന്നിവർ പങ്കെടുത്തു.