പോത്തുകല്‍ ഗ്രാമപഞ്ചായത്തിന്റെ അഞ്ചു വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാനും ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുന്നതിനും വേണ്ടി വികസന സദസ്സ് സംഘടിപ്പിച്ചു.

ഫാമിലി ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് ഡോ. പി. സരിന്‍ (സ്ട്രാറ്റജിക് അഡൈ്വസര്‍, വിജ്ഞാന കേരളം) ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി ജോണ്‍ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. തോമസ്, മറ്റു മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി എന്നിവര്‍ സംസാരിച്ചു.