സമഗ്ര മേഖലയിലും കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ച് നടന്ന തവനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് തിരൂര്‍ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ഇ. ജയന്‍ ഉദ്ഘാടനം ചെയ്തു. മൂവാങ്കര പാപ്പിനിക്കാവ് മൈതാനത്ത് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന രേഖയും വൈസ് പ്രസിഡന്റ് അവതരിപ്പിച്ചു. ഭരണ നേട്ടങ്ങളുടെ വീഡിയോ പ്രസന്റേഷനും നടന്നു. അസിസ്റ്റന്റ് സെക്രട്ടറി വി.എം. സജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും പൊതുപ്രവര്‍ത്തകരും പൊതുജനങ്ങളും സംബന്ധിച്ചു.