അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ 22 കുടുംബങ്ങളെ കണ്ടെത്തി വീട്, വീടും സ്ഥലവും, ജോലി എന്നീ ആവശ്യമായ സേവനങ്ങൾ നൽകി സുരക്ഷിതരാക്കിയതായി സദസ്സില്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ലൈഫ് ഭവന പദ്ധതി വഴി 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. ഉജ്ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി  8 പേർക്ക്  സ്ഥിരവരുമാനം കണ്ടെത്താൻ പഞ്ചായത്ത് സഹായിച്ചു.

ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 1217 പഠിതാക്കളെ കണ്ടെത്തി മുഴുവൻ പേർക്കും പരിശീലനം നൽകി ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കി.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനായി 37 ലക്ഷം പഞ്ചായത്ത്‌ രൂപയിലധികം ചെലവഴിച്ചു. മാലിന്യ സംസ്കാരണത്തിനായി എല്ലാ വാർഡുകളിലും മിനി എംസിഎഫ്, എം.സി.എഫ്.ൽ വേയിംഗ് മെഷീൻ, സ്റ്റോറിങ് ടേബിൾ എന്നിവയും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി എല്ലാ വാർഡുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

അങ്കണവാടികൾ, പകൽ വീട് ,പി.എച്ച് സിയ്ക്ക് ചുറ്റുമതിൽ, എന്നിവയുടെ നിർമ്മാണം  പൂർത്തീകരിച്ചു. ചടങ്ങിൽ പഞ്ചായത്ത്   പ്രസിഡന്റ് ആർ രഞ്ജിനി അധ്യക്ഷയായി. സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു ദാസൻ വികസന രേഖ സ്ഥിരം സമിതി ചെയർപേഴ്സൺ രതീഷ് രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ അവതരണം റിസോഴ്സ് പേഴ്സൺ കെ എസ് സജികുമാറും പഞ്ചായത്തിന്റെ വികസനം നേട്ടങ്ങൾ  പഞ്ചായത്ത് സെക്രട്ടറി  ജെ ബീനമോളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ലാൽ വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ശാന്തി കൃഷ്ണ, ബിന്ദു കാർത്തികേയൻ, പഞ്ചായത്ത് അംഗങ്ങൾ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.