ഭവനപുനരുദ്ധാരണത്തിനായി 237 കുടുംബങ്ങൾക്ക് ആനുകൂല്യം നൽകി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി അറക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ ഉൾപ്പടെ 67 സ്ഥാപനങ്ങളെയും 12 സ്കൂളുകളെയും 186 അയൽക്കൂട്ടങ്ങളെയും 9 പൊതുസ്ഥലങ്ങളും ഹരിത ഓഡിറ്റിന് വിധേയമാക്കി ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് ആരോഗ്യ വിഭാഗം പാലിയേറ്റീവ് കെയർ സേവനങ്ങൾ വ്യാപകമായി നടപ്പാക്കി. അറക്കുളം ഗ്രാമപഞ്ചായത്തിൽ 20 ഹോം കെയറുകളുണ്ട്. നിലവിൽ പഞ്ചായത്തിൽ 112 പാലിയേറ്റീവ് കെയർ രോഗികളാണുള്ളത്. 2020-21 സാമ്പത്തിക വർഷം മുതൽ 2025-26 വരെ പാലിയേറ്റീവ് കെയർ മേഖലയിൽ 50,28,135 രൂപ ചെലവഴിച്ചു.
പശ്ചാത്തല മേഖലയിൽ 6,32,95,246 രൂപ ചെലവഴിച്ചു. സി.എം.എൽ. ആർ. ആർ. പി പദ്ധതിയിൽ ഉൾപ്പെടുത്തി (45 ലക്ഷം രൂപ) കുളമാവ് ഭാഗത്ത് റോഡ് സഞ്ചാരയോഗ്യമാക്കി. കൂടാതെ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി (1 കോടി രൂപ) വലിയമാവ് ഭാഗത്തെ റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ വീഡിയോ സദസിൽ പ്രദർശിപ്പിച്ചു. പൊതുജനങ്ങൾ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ഓപ്പൺ ഫോറത്തിൽ സംവദിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ഹരിത കർമ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, കുടുംബ ശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെയും ആദരിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുശീല ഗോപി, പഞ്ചായത്തംഗങ്ങളായ ഗീത തുളസീധരൻ, സിന്ധു പി.എസ്, ഷീജ പി.എൻ, എലിസബത്ത് ജോൺസൺ, സിനി തോമസ് സെക്രട്ടറി ഇൻ-ചാർജ് പി.യു ജിഷ എന്നിവർ സംസാരിച്ചു.
