കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളദിനത്തിൽ നവംബർ 1ന് രാവിലെ 11ന് സംഘടിപ്പിക്കുന്ന കവിയരങ്ങ് കവിയും ഗാനരചയിതാവും സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ നടക്കുന്ന കവിയരങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ സുജാചന്ദ്ര പി. അധ്യക്ഷയാകും. ശാന്തൻ, ശ്രീകല ചിങ്ങോലി, എൻ. എസ്. സുമേഷ് കൃഷ്ണൻ, രജനി മാധവിക്കുട്ടി, സുഭാഷിണി തങ്കച്ചി, വിമൽ പ്രസാദ്, സിന്ധു വാസുദേവൻ, ദിലീപ് കുറ്റിയാനിക്കാട്, സന്ധ്യ എസ്. എൻ., അനുജ ഗണേഷ്, സുമ രാമചന്ദ്രൻ, ദത്താത്രേയ ദത്തു, ദീപ്തി ജെ. എസ്., അജീഷ എസ്. ശശി, ഷമീന ഫലക്ക്, രാജലക്ഷ്മി എം., ചിഞ്ചു ഗോപൻ, സച്ചു എസ്., ലതിനമോൾ, പാർവണ എസ്. പ്രകാശ് എന്നിവർ കവിതകൾ ആലപിക്കും. പി.ആർ.ഒ. റാഫി പൂക്കോം സ്വാഗതവും റിസർച്ച് ഓഫീസർ ദീപ്തി കെ.ആർ. നന്ദിയും പറയും.
