കേരള ടൂറിസം വകുപ്പിന്റെയും ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഹൗസ് ബോട്ട്, മറ്റ് ബോട്ടുകൾ, ഹോട്ടൽ, ബസ് തുടങ്ങിയവ ബുക്ക് ചെയ്യാനും വിവരങ്ങൾ അറിയാനുമുള്ള ടൂറിസം ഇൻഫർമേഷൻ ആൻ്റ് ബുക്കിംഗ് കൗണ്ടർ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ എത്തുന്ന സഞ്ചാരികൾക്ക് അംഗീകൃത ബോട്ടുകളും ഹോട്ടലുകളും ഉത്തരവാദിത്തത്തോട് കൂടി ബുക്ക് ചെയ്ത് നൽകുകയാണ് കൗണ്ടറിന്റെ ലക്ഷ്യം. കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപമുള്ള ഡിടിപിസി ഓഫീസിനോട് ചേർന്നാണ് പുതിയ ബുക്കിംഗ് കൗണ്ടർ ആരംഭിച്ചിട്ടുള്ളത്. ബുക്കിങ്ങിനായി 9400051796, 9447483308, 04772251796 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, നഗരസഭ അധ്യക്ഷ കെകെ ജയമ്മ, നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എഎസ് കവിത, കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ്, ഡിടിപിസി നിർവഹണസമിതി അംഗം ഇകെ ജയൻ, മറ്റ് ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
